ബ്ലാസ്റ്റേഴ്സ് ഇന്ന് തന്നെ രണ്ട് താരങ്ങളെ ടീമിലെത്തിച്ചേക്കും...
ബ്ലാസ്റ്റേഴ്സ് ഇന്ന് തന്നെ രണ്ട് താരങ്ങളെ ടീമിലെത്തിച്ചേക്കും...
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യത്തെ താരമെത്തുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സ് രണ്ട് താരങ്ങളെ സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.
തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. മാർക്കസിന്റെ ട്വീറ്റ് നമുക്ക് പരിശോധിക്കാം. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തന്നെ രണ്ട് താരങ്ങളെ സ്വന്തമാക്കും.ഒരു താരം ഐ എസ് എല്ലിൽ നിന്നുള്ളതും മറ്റൊരു താരം ഐ ലീഗിൽ നിന്നുള്ളതുമാണ്. ഇരു താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തി കഴിഞ്ഞു.എന്നാൽ പേപ്പർവർക്ക് കൂടി ബാക്കിയുണ്ട്.
ഐ എസ് എല്ലിൽ നിന്നുള്ള താരം ബാംഗ്ലൂർ എഫ് സി യുടെ ഡാനിഷ് ഫാറൂഖ് ആണെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.2.5 വർഷത്തെ കരാറാണെന്നാണ് റിപ്പോർട്ടുകൾ.ഐ ലീഗിൽ നിന്ന് ഒരു യുവ പ്രതിരോധ നിര താരത്തെയാവും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ToOur Whatsapp Group
Our Telegram
Our Facebook Page